തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറത്ത് ആക്രമണം. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരിലാണ് സ്റ്റേഷൻകടവ് സ്വദേശിയായ പ്ലസ്ടു വിദ്യാർഥി ഫൈസലിനു നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. കുട്ടിയുടെ കഴുത്തിൽ പത്തോളം തുന്നലുണ്ട്. സ്കൂൾ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് ആക്രമണം. സംഭവത്തിൽ കുളത്തൂർ സ്വദേശിയായ അഭിജിത്തിനെ പോലീസ് പിടികൂടി. സംഭവം ഇങ്ങനെ- സ്കൂൾ വിട്ട് അഭിജിത്തിൻറെ വീടിനു സമീപത്ത് കൂടി വീട്ടിലേയ്ക്ക് മടങ്ങിയ ഫൈസലും സുഹൃത്തുക്കളും അഭിജിത്തുമായി വാക്കു തർക്കമുണ്ടാവുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിൽ […]









