
ഝാൻസി: 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരനായ കൊച്ചുമകനെ മുത്തശ്ശൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. 50-കാരനായ സർമാൻ എന്നയാളാണ് തന്റെ കൊച്ചുമകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Also Read: ഗേറ്റ് തകർത്ത് ബുള്ളറ്റ് മോഷ്ടിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ
മരുമകളും കൊച്ചുമകനും നിരന്തരമായി മുറിയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നുവെന്നും, പണം എടുക്കുന്നത് താൻ കൈയോടെ പിടികൂടിയപ്പോൾ പ്രകോപിതനായാണ് കൃത്യം ചെയ്തതെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. കുട്ടിയെ കൈകൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാലിത്തീറ്റ സൂക്ഷിക്കുന്ന മുറിയിൽ ഒളിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ പുറത്തുനിന്ന് ആരും എത്തിയിട്ടില്ലെന്ന് വീട്ടുകാർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതോടെയാണ് മുത്തശ്ശനിലേക്ക് അന്വേഷണം തിരിഞ്ഞത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി ലഹ്ചൗര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സരിത മിശ്ര അറിയിച്ചു.
The post 1500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; എട്ടുവയസ്സുകാരനായ കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുത്തശ്ശൻ appeared first on Express Kerala.









