മലപ്പുറം: മുതിർന്ന പൗരന്മാർക്കുള്ള സീറ്റിൽ ഇരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിന് കണ്ടക്ടറും മറ്റു വനിത യാത്രക്കാരും അപമാനിച്ച സംഭവത്തിൽ മന്ത്രിക്കും വകുപ്പ് മേധാവികൾക്കും പരാതി നൽകി വിരമിച്ച വനിത ഹെഡ് പോസ്റ്റ് മാസ്റ്റർ. സംഭവത്തിൽ കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘സ്‌ട്രെയ്ഞ്ചർ’ സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് പുത്തൂർ അരിച്ചോൾ സ്വദേശിനി ടി.കെ. ശൈലജ (62) വകുപ്പു മന്ത്രിക്കു പരാതി നൽകിയത്. രാമനാട്ടുകരയിൽ നിന്നും ചങ്കുവെട്ടിയിലേക്ക് ബസ് കയറിയതാണ് ഇവർ. മുതിർന്നവർക്കുള്ള സീറ്റിൽ ഉണ്ടായിരുന്നത് കൗമാരക്കാരായ പെൺകുട്ടികളായിരുന്നു. തനിക്കു ഒട്ടേറെ […]









