കോഴിക്കോട്: വന്ദന ദാസെന്ന യുവ ഡോക്ടറെ കുരുതികൊടുത്തിട്ടും സർക്കാർ വാഗ്ദാനങ്ങൾ ചുവന്ന ഫയലുകളിൽ ഉറങ്ങുകയാണ്. ഇപ്പോഴിതാ മറ്റൊരാൾ കൂടി ആക്രമണത്തിനിരയായിക്കഴിഞ്ഞു. ഡോ. വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവർത്തകർക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിച്ചില്ലെന്ന് കെജിഎംഒഎ സംസ്ഥാന അധ്യക്ഷൻ ഡോ പി കെ സുനിൽ. എക്സ് സർവ്വീസ് ഉദ്യോഗസ്ഥരെ സെക്യൂരിറ്റി പോസ്റ്റിൽ നിയമിക്കേണ്ടതിനു പകരം പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ആശുപത്രികളിൽ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും […]









