കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് സിനിമാ സ്റ്റൈലിൽ തോക്കുചൂണ്ടി 80 ലക്ഷം കൊള്ളയടിച്ചത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവർന്നതെന്നാണ് വിവരം. മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് തോക്ക് ചൂണ്ടി പണം കവർന്നത്. കാറിലെത്തിയ അഞ്ചംഗ സംഘം പെപ്പർ സ്പ്രേ അടിച്ച ശേഷമാണ് പണം കവർന്നത്. പിന്നാലെ അതേ കാറിൽ രക്ഷപ്പെട്ടു. സ്റ്റീൽ […]









