വൈകുന്നരങ്ങളിൽ കവലകളിലെ കലുങ്കുകളിലിരുന്ന് കവല വർത്തമാനം പറയുന്നതിന് സമമായിരിക്കുകയാണ് തൃശൂർ എംപി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം. സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാകുന്നില്ലെങ്കിലും വിവാദങ്ങൾ കൊണ്ടും അനുചിതമായ പദസമ്പത്ത് കൊണ്ടും ഏറെ സമ്പുഷ്ടമാണ് കേന്ദ്രമന്ത്രിയുടെ കലുങ്ക് സംവാദം. സിനിമകളിൽ താൻ പറഞ്ഞുതീർത്ത നെടുനീളൻ ഡയലോഗുകൾ പ്രത്യേക താളത്തിലും ഈണത്തിലും ചാഞ്ഞും ചെരിഞ്ഞും പറഞ്ഞ് ആളെ കൂട്ടാനുള്ള ഒരു ശ്രമം. മാധ്യമങ്ങളെ കാണുമ്പോൾ കലിപ്പൻ ഇമേജിടാനുള്ള ബോധപൂർവമായ ശ്രമവും എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതൊക്കെയായാലും പാലക്കാട് […]









