Saturday, December 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

8 മാസമുള്ളപ്പോൾ ആദ്യ ആർത്തവം, 5 വയസ്സിൽ ഗർഭിണി; എങ്ങനെ ആണ് ലിന മെഡിന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായത്? എന്താണ് പ്രിക്വേഷൻസ് പ്യൂബർട്ടി?

by Times Now Vartha
October 10, 2025
in LIFE STYLE
8-മാസമുള്ളപ്പോൾ-ആദ്യ-ആർത്തവം,-5-വയസ്സിൽ-ഗർഭിണി;-എങ്ങനെ-ആണ്-ലിന-മെഡിന-ലോകത്തിലെ-ഏറ്റവും-പ്രായം-കുറഞ്ഞ-അമ്മയായത്?-എന്താണ്-പ്രിക്വേഷൻസ്-പ്യൂബർട്ടി?

8 മാസമുള്ളപ്പോൾ ആദ്യ ആർത്തവം, 5 വയസ്സിൽ ഗർഭിണി; എങ്ങനെ ആണ് ലിന മെഡിന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായത്? എന്താണ് പ്രിക്വേഷൻസ് പ്യൂബർട്ടി?

explainer: the shocking story of lina medina – first period at 8 months, pregnant at 5 years old; how did she become the youngest mother in the world? what is precocious puberty?

വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ ഒരു വയസ്സുള്ള ഒരു പെൺകുട്ടി ശാരീരികമായി പ്രായപൂർത്തിയായി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ശാസ്ത്രലോകം ഈ അവസ്ഥയെ പ്രിക്വേഷൻസ് പ്യൂബർട്ടി എന്ന് വിളിച്ചു, അതായത് പ്രായമാകുന്നതിനു മുൻപേയുള്ള ആർത്തവം എന്നാണ് ഇതിന്റെ അർത്ഥം. അതായത്, കുട്ടിയായിരിക്കുമ്പോൾ തന്നെ കൗമാരത്തിന്റെ ശാരീരിക സ്വഭാവസവിശേഷതകൾ കൈവരിക്കുന്ന അവസ്ഥ. കേൾക്കുമ്പോൾ ഞെട്ടൽ ഉണ്ടാവുമെങ്കിലും അത്തരമൊരു സാഹചര്യം വർഷങ്ങൾക്ക് മുൻപ് ഒരാൾക്ക് സംഭവിച്ചിട്ടുണ്ട്. മൂന്നു വയസ്സുള്ളപ്പോൾ, ഒരു പെൺകുട്ടി പ്രായപൂർത്തിയാകുകയും അഞ്ചു വയസ്സിൽ ഒരു കുട്ടിയുടെ അമ്മയാകുകയും ചെയ്തു. ഈ അവിശ്വസനീയമായ സംഭവം 1939 ൽ പെറുവിലാണ് നടന്നത്.

പെറുവിലെ ടിക്രാപ്പോ സ്വദേശിയായ ലിന മെഡിന എന്ന പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്? അഞ്ച് വർഷവും ഏഴ് മാസവും പ്രായമുള്ളപ്പോൾ അവൾ എങ്ങനെയാണു ഒരു കുഞ്ഞിനെ പ്രസവിച്ചത്? ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന വിശേഷണം അവൾക്ക് എങ്ങനെ ലഭിച്ചു എന്നൊക്കെ അറിയാം.

ലിന മെഡിന

1933 ൽ വിക്ടോറിയ ലോസിയയുടെയും ടിബുറെലോ മെഡിനയുടെയും അഞ്ചാമത്തെ കുട്ടിയായി ആണ് ലിന മെഡിന ജനിച്ചത്. ജനിക്കുമ്പോൾ ഒരു സാധാരണ കുട്ടിയായിരുന്ന ലീനയ്ക്ക് 2 മുതൽ 3 വയസ്സ് തികയുന്നതിനു മുമ്പ് ആദ്യത്തെ ആർത്തവം വന്നു. അസാധാരണമായ ഒരു സംഭവമാണെങ്കിലും ലീനയുടെ മാതാപിതാക്കൾ അത് ഗൗരവമായി എടുത്തില്ല.

അഞ്ചു വയസ്സിൽ ഗർഭം

പിന്നീട് 1939-ൽ, ലിനയ്ക്ക് 5 വയസ്സ് തികഞ്ഞപ്പോൾ, അവളുടെ വയർ വളരെ വലുതായി തുടങ്ങിയത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. അവൾക്ക് നടക്കാൻ ബുദ്ധിമുട്ടായി തുടങ്ങിയതോടെ മാതാപിതാക്കൾ അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ആദ്യം, ലിനയുടെ വയറ്റിൽ ഒരു ട്യൂമർ ഉണ്ടാകാമെന്ന് ആണ് ഡോക്ടർ പറഞ്ഞത്. പക്ഷേ അവളെ പരിശോധിച്ച ശേഷം ഡോക്ടർ നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. അതായത്, 5 വയസ്സ് തികഞ്ഞ ലിന 7 മാസം ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞു.

ലിനയുടെ സ്തനങ്ങളും മറ്റ് ലൈംഗികാവയവങ്ങളും ഒരു മുതിർന്ന വ്യക്തിയുടെ പോലെ വികസിച്ചിരുന്നു. ലിനയ്ക്ക് മൂന്ന് വയസ്സ് മുതൽ ആർത്തവമുണ്ടെന്ന് ലിനയുടെ അമ്മ ഡോക്ടറോട് പറഞ്ഞു. എന്നാൽ എട്ട് മാസം പ്രായമുള്ളപ്പോൾ മുതൽ ലിനയ്ക്ക് ആർത്തവമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

ലിനയുടെ മകൻ

1939 മെയ് 13 ന് സിസേറിയനിലൂടെ ലിന, ജെറാർഡ് എന്ന മകനെ പ്രസവിച്ചു. കുട്ടിക്ക് പത്ത് വയസ്സ് തികയുന്നതുവരെ ജെറാർഡിന്റെ മൂത്ത സഹോദരി ആണ് ലിന എന്നാണ് മാതാപിതാക്കൾ കുഞ്ഞിനോട് പറഞ്ഞത്. പിന്നീടാണ്, ലിന അവളുടെ പിതാവിൽ നിന്ന് ഗർഭിണിയായതായി അന്വേഷണത്തിൽ കണ്ടെത്തിയത്. ലിനയുടെ പിതാവിനെ ബലാത്സംഗത്തിന് അറസ്റ്റ് ചെയ്തു എങ്കിലും പിന്നീട് തെളിവുകളുടെ അഭാവം മൂലം അദ്ദേഹത്തെ വിട്ടയച്ചു.

മകന്റെ മരണം

1979 വരെ സാധാരണ ജീവിതം നയിച്ചിരുന്ന ലിനയുടെ മകൻ 40 വയസ്സുള്ളപ്പോൾ അസ്ഥിമജ്ജ രോഗം ബാധിച്ച് മരിച്ചു. അതിനുശേഷം, ലിനയുടെ ജനനവും മാതൃത്വവും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിധേയമായിട്ടുണ്ട്. എങ്കിലും ഫോട്ടോഗ്രാഫുകളും ആശുപത്രി രേഖകളും ഈ അസാധാരണ സംഭവം യഥാർത്ഥമാണെന്ന് തെളിയിക്കുന്നത് ആയിരുന്നു.

വിവാഹം

ലിന പിന്നീട് റൈൽ ജുറാഡോയെ വിവാഹം കഴിക്കുകയും 1972 ൽ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കളിയാക്കലുകളുടെയും വിവാദങ്ങളുടെയും ഒരു ജീവിതത്തിന് ശേഷം, ലിന ഒടുവിൽ എല്ലാത്തിൽ നിന്നും ഒളിച്ചോടുകയും പെറുവിലെ ലിമയിൽ താമസിക്കുകയും ചെയ്യുന്നു. കളിച്ചും ചിരിച്ചും ജീവിക്കേണ്ട പ്രായത്തിൽ മാതൃത്വത്തിന്റെ ഭാരത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി ജീവിക്കുന്ന ലിനയ്ക്ക് ഇന്ന് 92 വയസ്സുണ്ട്.

പ്രിക്വേഷൻസ് പ്യൂബർട്ടി

കുട്ടിക്കാലത്ത് തന്നെ ഒരാൾ അതായത് സാധാരണയായി ശാരീരികമായി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ആ അവസ്ഥയിലേക്ക് എത്തുന്നതിനെ ആണ് പ്രിക്വേഷൻസ് പ്യൂബർട്ടി എന്ന് പറയുന്നത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഒരു പെൺകുട്ടിക്ക് 8 വയസ്സിന് മുമ്പ് സ്തനങ്ങൾ വളരുകയും ആർത്തവം ആരംഭിക്കുകയും ചെയ്താൽ, അത് പ്രിക്വേഷൻസ് പ്യൂബർട്ടിയായി കണക്കാക്കപ്പെടുന്നു. അതുപോലെ, ഒരു ആൺകുട്ടിക്ക് 9 വയസ്സിന് മുമ്പ് മീശ വളരുകയും ലിംഗം വികസിക്കുകയും ചെയ്താൽ അതും പ്രിക്വേഷൻസ് പ്യൂബർട്ടിയായി കണക്കാക്കപ്പെടുന്നു.

ഈ അവസ്ഥയ്ക്ക് കാരണം എന്താണ്?

പ്രാഥമിക കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത് ലൈംഗിക ഹോർമോൺ വളർച്ച നേരത്തെയാകുന്നതാണ്. അതുപോലെ, ഒരു കുട്ടിയെ നേരത്തെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചാലും, അവർക്ക് നേരത്തെ പ്രായപൂർത്തിയാകുമെന്ന് അവർ പറയുന്നു.

വളരെ നേരത്തെ തന്നെ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്ന കുട്ടികളിൽ അസ്ഥികളുടെ വളർച്ച മുരടിപ്പ്, ഉയരക്കുറവ്, നേരത്തെയുള്ള വൈകാരിക പക്വത എന്നിവ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. ശൈശവ വിവാഹം ഇതിന് ഒരു കാരണമാണെന്നും ഡോക്ടർമാർ പറയുന്നു.

ലോകത്ത് എവിടെയെങ്കിലും ഇത് സംഭവിക്കുന്നത് നമുക്ക് അവഗണിക്കാൻ കഴിയില്ല. കൊറോണ ലോക്ക്ഡൗൺ സമയത്ത് മാത്രം ആഗോളതലത്തിൽ 500 പെൺകുട്ടികളിൽ ഒരാൾക്കും 2,000 ആൺകുട്ടികളിൽ ഒരാൾക്കും ഇത്തരത്തിൽ നേരത്തെ പ്രായപൂർത്തിയാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

എന്തുകൊണ്ടാണ് ലിന ഗർഭിണിയായത്?

കുട്ടിയായിരിക്കെ, ലിനയെ പിതാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുച്ചിരുന്നു. തൽഫലമായി, അവളുടെ ആദ്യത്തെ ആർത്തവം അകാലത്തിൽ തന്നെ സംഭവിച്ചു. തുടർച്ചയായ ലൈംഗിക ബന്ധത്തിന്റെ ഫലമായി ആണ് ലിന 5 വയസ്സിൽ ഗർഭിണിയായത്. വർഷങ്ങൾക്ക് മുമ്പ് ലിനയ്ക്ക് സംഭവിച്ച സംഭവം വളരെ വൈകിയാണ് പുറത്തുവന്നത്. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് അവർ നൽകിയ അഭിമുഖത്തിന് ശേഷമാണ് ബയോപ്സിക്കും ഇജിആർ പരിശോധനയ്ക്കും ശേഷം അത് സ്ഥിരീകരിച്ച് പുറംലോകത്തെ അറിയിച്ചത്. അങ്ങനെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി ലിന മെഡിനയെ പ്രഖ്യാപിച്ചു.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

December 13, 2025
suvarna-keralam-sk-31-lottery-result-today-(12-12-2025)-live:-ഒരു-കോടിയുടെ-ഒന്നാം-സമ്മാനം-നിങ്ങള്‍ക്കോ-?-;-സുവര്‍ണ-കേരളം-ലോട്ടറി-നറുക്കെടുപ്പ്-ഫലമറിയാം
LIFE STYLE

Suvarna Keralam SK 31 Lottery Result Today (12-12-2025) Live: ഒരു കോടിയുടെ ഒന്നാം സമ്മാനം നിങ്ങള്‍ക്കോ ? ; സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലമറിയാം

December 12, 2025
ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-12-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

December 12, 2025
kerala-karunya-plus-kn-601-lottery-result-today-(11-12-2025)-live:-നിങ്ങളാകാം-ഒരു-കോടിയുടെ-ഭാഗ്യശാലി-;-കാരുണ്യ-പ്ലസ്-ലോട്ടറി-ഫലം-അറിയാം
LIFE STYLE

Kerala Karunya Plus KN 601 Lottery Result Today (11-12-2025) Live: നിങ്ങളാകാം ഒരു കോടിയുടെ ഭാഗ്യശാലി ; കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം

December 11, 2025
ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-10-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

December 11, 2025
ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-10-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

December 10, 2025
Next Post
ഇന്ത്യക്ക്-എട്ടിന്റെ-പണിയുമായി-യുഎസ്,-‘മിഗ്-21-കില്ലര്‍’-മിസൈലുകൾ-പാകിസ്താന്-നൽകും,-ലക്ഷ്യം-ഇന്ത്യക്കെതിരെ-സൈനിക-ശക്തി-വർധിപ്പിക്കുക

ഇന്ത്യക്ക് എട്ടിന്റെ പണിയുമായി യുഎസ്, ‘മിഗ്-21 കില്ലര്‍’ മിസൈലുകൾ പാകിസ്താന് നൽകും, ലക്ഷ്യം ഇന്ത്യക്കെതിരെ സൈനിക ശക്തി വർധിപ്പിക്കുക

കേരളത്തിൽ-ഇപ്പോൾ-ഒരു-ഒളിഞ്ഞുനോട്ട-പരിപാടിയുണ്ട്,-പാന്റ്-ഇറുങ്ങിയതാണോ-ടോപ്പ്-ഇറങ്ങിയതാണോയെന്ന്-നോക്കിയിരിക്കും,-പരിപാടി-നടത്തുന്നതോ-ഫാൽക്കെ-ലഭിച്ച-അനശ്വര-നടൻ,-ബി​ഗ്ബോസ്-ഷോയ്ക്കെതിരെ-​ഗുരുതര-പരാമർശവുമായി-പ്രതിഭ-എംഎൽഎ

കേരളത്തിൽ ഇപ്പോൾ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്, പാന്റ് ഇറുങ്ങിയതാണോ ടോപ്പ് ഇറങ്ങിയതാണോയെന്ന് നോക്കിയിരിക്കും, പരിപാടി നടത്തുന്നതോ ഫാൽക്കെ ലഭിച്ച അനശ്വര നടൻ, ബി​ഗ്ബോസ് ഷോയ്ക്കെതിരെ ​ഗുരുതര പരാമർശവുമായി പ്രതിഭ എംഎൽഎ

സ്വന്തം-പാർട്ടിക്കാരുടെ-കൊടുംക്രൂരതയ്ക്ക്-ഒരിര-കൂടി…രക്ഷപ്പെട്ടാലും-കോമയിലാകാൻ-സാധ്യത!!പുറമേക്കു-പരുക്കില്ല,-ആന്തരാവയവങ്ങൾ-ഇടിച്ചുചതച്ചിരിക്കുകയാണ്,-തലച്ചോറിൽ-തീവ്ര-രക്തസ്രാവം,-ഇപ്പോഴും-അബോധാവസ്ഥയിൽ,-വിനേഷിനു-അടുത്ത-48-മണിക്കൂർ-നിർണായകം-ഡോക്ടർ

സ്വന്തം പാർട്ടിക്കാരുടെ കൊടുംക്രൂരതയ്ക്ക് ഒരിര കൂടി…രക്ഷപ്പെട്ടാലും കോമയിലാകാൻ സാധ്യത!!പുറമേക്കു പരുക്കില്ല, ആന്തരാവയവങ്ങൾ ഇടിച്ചുചതച്ചിരിക്കുകയാണ്, തലച്ചോറിൽ തീവ്ര രക്തസ്രാവം, ഇപ്പോഴും അബോധാവസ്ഥയിൽ, വിനേഷിനു അടുത്ത 48 മണിക്കൂർ നിർണായകം- ഡോക്ടർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ‘ഗൂഢാലോചന നടന്നുവെന്നത് വ്യക്തം, ഇനി ആരെന്ന് കണ്ടെത്തണം’; കോടതി വിധിയെ സ്വാഗതം ചെയ്ത് നടൻ പ്രേംകുമാർ
  • ഒരൊറ്റ വിജയം കൊണ്ട് കിവീസ് ഇന്ത്യയെ മറികടന്നു! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ സംഭവിച്ചത് ഞെട്ടിക്കും
  • കോടതിയിൽ പൊട്ടിക്കരഞ്ഞ മാർട്ടിൻ കിടക്കേണ്ടത് 13 വർഷം കൂടി; ആദ്യം പുറത്തിറങ്ങുക പൾസർ സുനി, പ്രതികളുടെ ബാക്കിയുള്ള തടവ് ഇങ്ങനെ
  • വിധിയിൽ നിരാശ; ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.