കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിയിൽ നിരാശയുണ്ടെന്ന് സംവിധായകൻ കമൽ. ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു എന്നാൽ ഇപ്പോൾ ലഭിച്ചത് കുറഞ്ഞ ശിക്ഷയാണ്. ഇരയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. പരമാവധി ശിക്ഷ ആർക്കും ലഭിച്ചില്ല കമൽ പറഞ്ഞു. നീതികിട്ടിയിട്ടില്ലെന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പായിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ദിലീപിനെ കുറ്റ വിമുക്തനാക്കിയതിൽ പ്രതികരിക്കുന്നില്ലെന്നും സംവിധായകൻ പ്രതികരിച്ചു. അതേസമയം, കോടതിവിധിയെ സ്വാഗതം ചെയ്യുകയാണെന്ന് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ പറഞ്ഞു. കേസിലെ ഗുഢാലോചന […]









