ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനു ൻരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ പ്രണയിനിയായി എത്തിയിരിക്കുന്നത്. അനുരാഗിണി ആരാധികേ … എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഇൻഡ്യൻ സിനിമയിൽ ഏറ്റം ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായക കൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. തൻ്റേതല്ലാത്ത ഒരു […]









