പാലക്കാട്: മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണമെന്ന ശാസനം ഉന്നതതലങ്ങളിൽ നിന്നും വന്നിട്ടും സംസ്ഥാനത്ത് കോൺഗ്രസിൽ അക്കാര്യത്തിൽ അടക്കം വന്നിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ചർച്ച കൊഴുക്കുകയാണ്. അതിനിടെ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം നടത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് തൃശ്ശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റായ അഡ്വക്കേറ്റ് സി.എം. അനിൽകുമാർ. അദ്ദേഹത്തിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്. ഇന്ദിരാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായെന്ന് പറയപ്പെടുന്ന ചരിത്രപ്രസിദ്ധമായ […]









