
കേരളത്തിൽ യുഡിഎഫിന് ഭരണസാധ്യത പ്രവചിക്കപ്പെടുമ്പോഴും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വേണമെന്ന ചോദ്യത്തിന് പിണറായി വിജയൻ തന്നെ ഒന്നാമതെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ. യുഡിഎഫ് നിരയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ളത്.
മുന്നണിക്ക് തിരിച്ചടി പ്രവചിക്കുമ്പോഴും വ്യക്തിഗതമായി പിണറായി വിജയൻ 33 ശതമാനം പിന്തുണയോടെ ഒന്നാമതായി തുടരുന്നു. യുഡിഎഫ് നേതാക്കളിൽ വി.ഡി. സതീശനാണ് ജനപ്രിയൻ. രമേശ് ചെന്നിത്തലയേക്കാൾ (8 ശതമാനം) ബഹുദൂരം മുന്നിലാണ് വി.ഡി. സതീശൻ (21%). കെ.സി. വേണുഗോപാലിനും (3 ശതമാനം) ശശി തരൂരിനും (1 ശതമാനം) പ്രതീക്ഷിച്ചത്ര പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലഭിച്ചിട്ടില്ല. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ 4 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. എൽഡിഎഫ് നേതാക്കളില്‍ കെ കെ ശൈലജയെ 2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നുണ്ട്.
The post മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയൻ ജനപ്രിയൻ; യുഡിഎഫിൽ വി.ഡി. സതീശന് മേൽക്കൈ appeared first on Express Kerala.






