കോഴിക്കോട്: ഷാഫിപറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുളളറ്റിൻ. ഷാഫിയെ ചികിത്സിക്കുന്ന ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. കൂടാതെ ഇടത് അസ്ഥികളുടെ സ്ഥാനവും തെറ്റിയിട്ടുണ്ട്. നിലവിൽ ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. ഇതിനിടെ, പേരാമ്പ്രയിൽ നടന്ന കോൺഗ്രസ്- പോലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പോലീസ് മർദനത്തിൽ ലോക്‌സഭാ സ്പീക്കർക്ക് […]









