തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വിവാദ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇഡി സമൻസ് അയച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന […]









