.“എന്റെ സി എച്ച്” കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം കെഎംസിസി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സലീം തളങ്കര നിർവ്വഹിക്കുന്നു
മനാമ :കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒക്ടോബർ 24ന് കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ സിഎച്ച്’ കലാ മത്സരങ്ങൾക്ക് തുടക്കമായി . മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു . ക്വിസ്സ് പ്രബന്ധരചന മത്സരത്തോടെയാണ് “ എന്റെ സി എച്ച് ” കലാ മത്സരങ്ങൾക്ക് തുടക്കമായത് .
ഒക്ടോബർ 23 വരെ നീണ്ടു നിൽക്കുന്ന കലാ മത്സരങ്ങളിൽ ക്വിസ്സ് പ്രബന്ധരചന പദസമ്പത്ത് പത്ര റിപ്പോർട്ടിംങ് മലയാള പ്രസംഗം രാഷ്ട്രീയ ഗാന ആലാപനം സംഘഗാനം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത് . പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാഫി വേളം അദ്ധ്യക്ഷനായിരുന്നു . കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര വൈസ് പ്രസിഡന്റ് അസ്ലം വടകര
സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക
കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് , ട്രഷറർ സുബൈർ പുളിയാവ് തുടങ്ങിയവർ സംസാരിച്ചു . ജില്ലയിലെ എട്ടോളം ടീമുകൾ മത്സരിച്ച ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായിരുന്നു . കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹൽ തൊടുപുഴ
പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ പടിഞ്ഞാറങ്ങാടി എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് മത്സരം നിയന്ത്രിച്ചത് സംഘാടന മികവുകൊണ്ടും വിജ്ഞാനപ്രദമായ ചോദ്യങ്ങൾ കൊണ്ടും മികച്ച നിലവാരം പുലർത്തിയ ക്വിസ് മത്സരത്തിൽ ടീം കുറ്റിയാടി മണ്ഡലം ഒന്നാം സ്ഥാനവും ടീം വടകര മണ്ഡലം രണ്ടാം സ്ഥാനവും ടീം കൊയിലാണ്ടി മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമാരായ അശ്റഫ് തോടന്നൂർ കുഞ്ഞബ്ദുള്ള മാസ്റ്റർ സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം റഷീദ് വല്യക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് സിനാൻ സ്വാഗതവും ജില്ലാ ഓർഗനൈസിംങ് സെക്രട്ടറി നസീം പേരാമ്പ്ര നന്ദിയും പറഞ്ഞു









