
ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്‍ രാം ചരണ്‍, ഭാര്യ ഉപാസന കൊനിദേല്‍, വ്യവസായി അനില്‍ കാമിനേനി എന്നിവരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ ആദ്യത്തെ ആർച്ചറി പ്രീമിയര്‍ ലീഗ് വഴി ആര്‍ച്ചറി പ്രോത്സാഹിപ്പിക്കുന്നതിന് നടത്തുന്ന അവരുടെ കൂട്ടായ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ അമ്പെയ്‌ത്തിന്റെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കാനും, യുവാക്കളെ ഈ കായികരംഗത്തേക്ക് പ്രേരിപ്പിക്കാനും സഹായിക്കുമെന്ന് മോദി പറഞ്ഞു.
രാം ചരണ്‍ പങ്കുവച്ച പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
“ശ്രീ രാം ചരണ്‍, നിങ്ങളെയും, ഉപാസനയെയും, അനില്‍ കാമിനേനി ഗാരുവിനെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. അമ്പെയ്‌ത്ത് ജനപ്രിയമാക്കാനുള്ള നിങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഇത് അനേകം യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ്.”
ഇത് അമ്പെയ്‌ത്തിന്റെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനും, യുവാക്കളുടെ ഭാഗവാഹികത വളര്‍ത്തുന്നതിനും, ദേശീയ-അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ കായിക പ്രതിഭകള്‍ മുന്നോട്ടു കൊണ്ടുവരുന്നതിനും ഒരു സുപ്രധാന ഘട്ടമാകുമെന്ന് വിശകലനം









