
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ നാലുമണി പലഹാരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു വിഭവമാണ് അവൽ നനച്ചത്. തിരക്കിട്ട ഈ കാലത്തും, വേഗത്തിലും ലളിതമായും ഒരുക്കാൻ കഴിയുന്ന ഈ വിഭവം, പഴയ ഓർമ്മകളുടെ മധുരമാണ് ഓരോരുത്തർക്കും സമ്മാനിക്കുന്നത്. എന്നാൽ ഇത് രാവിലെ ബ്രേക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണ്. ഇതാ റെസിപ്പി..
ചേരുവകൾ
അവൽ – 2 കപ്പ്
തേങ്ങ – 1/2 കപ്പ്
വെള്ളം – ആവശ്യത്തിന്
പഞ്ചസാര/ ശർക്കര – ആവശ്യത്തിന്
വാഴപ്പഴം-1 ആവശ്യമെങ്കിൽ ചേർക്കാം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ അവൽ എടുത്ത് ചെറിയ ചൂട് വെള്ളത്തിൽ രണ്ട് മിനിറ്റ് കുതിർത്ത് വെച്ചതിന് ശേഷം, മുഴുവൻ വെള്ളവും കളയുക. ശേഷം അവലിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും, ശർക്കരയും / പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ രുചി അനുസരിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന പഴം ചേർത്ത് കഴിച്ചോളൂ.
The post ഒരു സോഫ്റ്റ് അവൽ നനച്ചത് ആയാലോ..! റെസിപ്പി നോക്കാം appeared first on Express Kerala.









