ടെൽ അവീവ്: മകൾക്കും മരുമകനുമൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഹെർസോഗും വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകൾ ഇവാൻക, മരുമകൻ ജരേദ് കുഷ്‌നർ, പശ്ചിമേഷ്യയുടെ അമേരിക്കൻ നയതന്ത്രജ്ഞൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇസ്രയേലിലെത്തിയ ട്രംപ് അസംബ്ലിയിൽ പങ്കെടുക്കും. കൂടാതെ ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശേഷം വെടിനിർത്തൽ കരാറിന്റെ ചർച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും. അതേസമയം 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടികൂടിയ ഇസ്രയേലി ബന്ദികളിൽ […]









