കൊച്ചി: ഇന്ത്യയും ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മൂന്നാമത് ‘ജപ്പാൻ മേള 2025’ ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ വെച്ച് നടക്കും. ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ഘടകമായ (INJACK) സംഘടിപ്പിക്കുന്ന ഈ ദ്വിദിന മേള, വ്യാപാര-സാങ്കേതിക-സാംസ്‌കാരിക സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തും. ഒക്ടോബർ 17-ന് മേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കേരള സർക്കാരും ജപ്പാനുമായി സുപ്രധാനമായ […]









