പാലക്കാട്: ‘ഞാൻ അവളെ വെട്ടിക്കൊന്നു’ –നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം പ്രതി ചെന്താമര സഹോദരനെ വിളിച്ചു പറഞ്ഞതിങ്ങനെ. ‘നീ എവിടെയെങ്കിലും പോയി ചത്തോ’ എന്നായിരുന്നു സഹോദരന്റെ മറുപടി. സജിത വധക്കേസിന്റെ ആദ്യത്തെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പേരുപോലുമില്ലാതിരുന്ന കൊലപാതകത്തിൽ പ്രതി ചെന്താമരയെ കുരുക്കാൻ അന്വേഷണ സംഘത്തിന് ചെന്താമരയിട്ടുകൊടുത്ത പ്രധാന തെളിവായിരുന്നു ആ ഫോൺ കോൾ. കേസിന്റെ മുന്നോട്ടുള്ള യാത്രയിൽ ഈ മൊഴി പ്രധാന തെളിവായി. കൂടാതെ ഫോൺ രേഖകളും. അതേസമയം സജിത വധക്കേസിൽ […]









