കാസർകോട്: വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ മഞ്ചേശ്വരം കോഴക്കേസിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ കോഴ നൽകിയെന്നാണ് കേസ്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതോടെ ഈ കേസിൽ സിപിഎം- ബിജെപി ഒത്തുകളി ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം- ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഏറെ കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം […]









