കോഴിക്കോട്: പേരാമ്പ്രയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ രംഗത്ത്. ‘‘സൂക്ഷിച്ച് നടന്നാൽ മതി. മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ’’ എന്നാണ് ഇ.പിയുടെ ഭീഷണി. അതുപോലെ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചതായും ജയരാജൻ ആരോപിച്ചു. ‘‘എന്ത് അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ പുറപ്പെട്ടത്. ഞങ്ങൾ ഇതങ്ങനെ നോക്കി നിൽക്കുമോ. മാർക്സിസ്റ്റുകാർ നല്ല ക്ഷമാലുക്കളാണ്. അവർ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. നെഞ്ചൂക്ക് കാണിച്ചു കളയാം […]









