തിരുവനന്തപുരം: ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അതുപോലെ ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഇതിനിടെ ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. കൂടാതെ യുവാവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. അതേസമയം, മരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐയും. ഇന്ന് രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പളളിയിലെ […]









