കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ സ്‌ഫോടക വസ്തുവെറിഞ്ഞ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതിനു പിന്നാലെ പോലീസിനെതിരെയുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ വാർത്താ സമ്മേളനത്തിനിടെ പുറത്ത് വിട്ടത്. സംഭവത്തിൽ പോലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തെന്നും എന്നാൽ കേസ് എടുക്കാനാവശ്യമായ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്ന് ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയും ഞാൻ രണ്ടാം പ്രതിയുമായ […]









