കോഴിക്കോട്: ഹിജാബ് വിവാദം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നുവെന്ന് സൂചന നൽകി രൂക്ഷ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും അതു വിരോധാഭാസമാണെന്നും വി ശിവൻകുട്ടി വിമർശിച്ചു. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും കുട്ടിയെ സ്കൂൾ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ആ കുട്ടിക്ക് സ്കൂളിൽ പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ […]









