തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വർണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോടതിൽ ഹാജരാക്കിയ പോറ്റിയെ ഈ മാസം 30 വരെ എസ്‌ഐടി കസ്റ്റഡിയിൽ വാങ്ങി. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കസ്റ്റഡിയിൽ വിട്ടത്. രഹസ്യമായായിരുന്നു കോടതി നടപടികൾ. മജിസ്ട്രേറ്റ്, പ്രതി, പ്രോസിക്യൂഷൻ, പ്രതിഭാഗം അഭിഭാഷകൻ, അന്വേഷണ ഉദ്യോഗസ്ഥർ, കോടതിയിലെ പ്രധാന ജീവനക്കാർ എന്നിവർ മാത്രമാണ് […]









