
നവ്യാ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പുതിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ ‘പാതിരാത്രി; തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നവ്യ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പ്രൊമോ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പാതിരാത്രിയുടെ പ്രൊമോഷനായി നടുറോഡിൽ ഡാൻസ് റീൽ ഷൂട്ട് ചെയ്യുകയായിരുന്ന നവ്യയെ പോലീസ് തടയുന്നതും, അതിനെത്തുടർന്നുള്ള രസകരമായ സംഭാഷണങ്ങളുമാണ് പ്രൊമോ വീഡിയോയിലുള്ളത്. നന്ദനത്തിലെ ‘ബാലാമണി’ എന്ന കഥാപാത്രത്തിൻ്റെ സ്പൂഫും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ബോക്സ് ഓഫീസ് തകർത്തെറിഞ്ഞ് ‘കാന്താര’; ഇതുവരെ നേടിയത് എത്ര? കണക്ക് വെളിപ്പെടുത്തി നിർമ്മാതാക്കൾ
ദുരൂഹതയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ
ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു കേസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അഭിമുഖീകരിച്ച് അതിൻ്റെ കുരുക്കഴിക്കുന്ന ജാൻസിയുടെയും ഹരീഷിൻ്റെയും കഥയാണ് “പാതിരാത്രി.” മികച്ചൊരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം പ്രേക്ഷകർക്ക് മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. മമ്മൂട്ടിയുടെ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതവും ഷഹ്നാദ് ജലാലിൻ്റെ ക്യാമറയും ഷാജി മാറാടിൻ്റെ തിരക്കഥയും ചിത്രത്തിന് മുതൽക്കൂട്ടാണ്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം വൻ തുകയ്ക്ക് ടി സീരീസ് സ്വന്തമാക്കിയപ്പോൾ, ഫാർസ് ഫിലിംസാണ് ഓവർസീസ് വിതരണ പങ്കാളികൾ.
The post ‘പാതിരാത്രി’ പ്രൊമോഷൻ; റോഡിൽ ഡാൻസ് കളിച്ച നവ്യ നായരെ ‘പോലീസ് പിടിച്ചു’! വീഡിയോ വൈറൽ appeared first on Express Kerala.









