
ഹൈദരാബാദ്: ചൈനയിലെ നാന്‍ജിംഗില്‍ അമ്പെയ്‌ത്ത് ലോകകപ്പ് ഫൈനലില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ മുന്‍നിര കോമ്പൗണ്ട് ആര്‍ച്ചറി താരം ജ്യോതി സുരേഖ വെന്നം. ആവേശകരമായ മത്സരത്തില്‍, ജ്യോതി ഗ്രേറ്റ് ബ്രിട്ടന്റെ എല്ല ഗിബ്സണെ 150-145 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
ഈ നേട്ടത്തോടെ, ലോക കപ്പ് ഫൈനലില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ കോമ്പൗണ്ട് ആര്‍ച്ചര്‍ താരമായി ജ്യോതി സുരേഖ വെന്നം മാറി. രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടമാണിത്.
ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിനിയായ ഇരുപത്തൊന്‍പതുകാരി
ജ്യോതി സുരേഖയുടെ കരിയറിലെ 88-ാമത്തെ മെഡലാണിത്.









