പറവൂർ: അസുഖബാധിതയായി മരിച്ച വയോധികയുടെ മരണം കൊലപാതകമെന്ന് സൂചന. അസുഖബാധിതയായി മരിച്ച റിട്ട. ആർടി ഓഫീസ് ഉദ്യോഗസ്ഥ കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണി (74) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തും. അസുഖബാധിതയായ ഇവർ വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി മകൻ ബിനോയ് നൽകിയ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജൻ […]









