
ടെക് ലോകത്ത് ‘വിപ്ലവം’ എന്ന വാക്കിന് ഏറ്റവും അർഹതപ്പെട്ട ഒരു ഉൽപ്പന്നമാണ് ആപ്പിളിന്റെ ഐഫോൺ. 2007-ൽ സ്റ്റീവ് ജോബ്‌സ് ഈ ഉപകരണം അവതരിപ്പിച്ചത് മുതൽ, മൊബൈൽ ഫോൺ എന്ന ആശയത്തെ ഐഫോൺ മാറ്റിമറിച്ചു. കേവലം ഒരു ഫോൺ എന്നതിലുപരി, അത് ഒരു ലൈഫ്‌സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായും, മികച്ച സാങ്കേതികവിദ്യയുടെ പര്യായമായും മാറി. ദീപാവലി പോലെയുള്ള ഉത്സവ വില്‍പന സീസണില്‍ ഐഫോൺ വാങ്ങാനാഗ്രഹിക്കുന്ന അനവധി പേരുണ്ടാകും. ഇപ്പോഴിതാ ആമസോണിൽ 50,000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 ലഭ്യമാണ്. ഐഫോണിനെ സംബന്ധിച്ച് ഇത് വൻ വിലക്കിഴിവാണ്. അതിനാല്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാകുന്നു.
ഐഫോൺ 15 ഇപ്പോൾ ഏകദേശം 49,999 രൂപയ്ക്കാണ് ആമസോണിൽ ലഭ്യമായിരിക്കുന്നത്. ഇത് സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഐഫോൺ ഓഫറായി മാറുന്നു. കഴിഞ്ഞ വർഷം 79,000 രൂപയ്ക്ക് മുകളിൽ ലോഞ്ച് ചെയ്‌ത ഈ ഈ ഫോണിനെ സംബന്ധിച്ച് ഇതൊരു പ്രധാന കിഴിവാണ്. 50,000 രൂപ കടക്കാതെ തന്നെ ഐഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ ശരിക്കും ആകർഷകമാണ്. ആപ്പിളിന്‍റെ എ16 ബയോണിക് ചിപ്പിനൊപ്പമാണ് ഐഫോൺ 15 പാക് ചെയ്‌തിരിക്കുന്നത്. ഐഫോൺ 14 പ്രോയിൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസർ ആണിത്. 48 എംപി പ്രധാന ക്യാമറ, യുഎസ്‍ബി-സി പോർട്ട്, ഡൈനാമിക് ഐലൻഡ് ഡിസ്പ്ലേ, തുടർച്ചയായ വർഷങ്ങളിൽ ഒഐഎസ് അപ്‌ഡേറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
The post ഐഫോൺ 15, 50,000-ൽ താഴെ! ആമസോൺ ഡീൽ മുതലാക്കണോ? അറിയേണ്ടതെല്ലാം! appeared first on Express Kerala.









