കൊട്ടാരക്കര: ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് കൊടുത്താല്‍, പാല്‍ ശറശറേന്ന് ഒഴുകും. ദിവസം 25 ലിറ്റര്‍ പാല്‍ കിട്ടുന്ന നല്ല ഒന്നാന്തരം രണ്ടു ആസ്ട്രേലിയന്‍ പശുവിനെ നിങ്ങള്‍ക്കു ഞാന്‍ തരാം എന്നു പറഞ്ഞു നാടോടിക്കാറ്റില്‍ ദാസനെയും വിജയനേയും പണിക്കരമ്മാവന്‍ പറ്റിച്ചതു കണ്ടു മലയാളികള്‍ പൊട്ടിച്ചിരിച്ചതാണ്. സമാനമായ തട്ടിപ്പിരയായ മഠത്തിനാപ്പുഴ സുധാവിലാസത്തില്‍ രമണന്(62) പശുവിന്റെ വിലയായ അമ്പത്തിയാറായിരം രൂപയും ഇടപാടിലൂടെ ഉണ്ടായ മനോവേദനയ്ക്ക് നഷ്ടപരിഹാരമായി 26000 രൂപയും കോടതിച്ചെലവായി പതിനായിരം രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ […]









