ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി വി പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ തീയേറ്ററുകളിലെത്തിയ കലാമൂല്യമുള്ള സിനിമ “ആൾരൂപങ്ങളുടെ” തിരക്കഥ പുസ്തകം സമം ആർട്സ് തിരുവനന്തപുരത്തിൻ്റെ ബാനറിൽ പ്രകാശിതമായി. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ച് കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദും പ്രകാശന കർമ്മം നിർവ്വഹിച്ചു. രണ്ടുപേരിൽ നിന്നും പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചത് സി വി പ്രേംകുമാറിൻ്റെ കൊച്ചുമകൾ അയിനയാണ്. തിരക്കഥ പുസ്തക പ്രകാശനത്തോടനുബ്ബന്ധിച്ച് […]









