കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് തിരിച്ചുവരുന്നതിനിചെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. സാറെ ഒരു പരാതിയുണ്ട്, കേൾക്കണം, താൻ നിവേദനം നൽകാനാണ് വന്നതെന്നു പറഞ്ഞ വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിൽകുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. ഒരു നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ കേന്ദ്രമന്ത്രിയോടെ അപേക്ഷിച്ചു. […]









