പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ വിശദീകരണവുമായി കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ. ‘എച്ച്’ മാർക്കിൽ ഹൈലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണ്. കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു. അതേസമയം മാധ്യമ വാർത്തകൾ തെറ്റാണെന്നും എംഎൽഎ പ്രതികരിച്ചു. ‘‘ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോൺക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്റ്റർ ഉയർത്തുന്നതിനു പ്രശ്നമുണ്ടോ? […]









