
തിരുവനന്തപുരം: 67 ാമത്‌കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം. ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയനാണ് ദീപശിഖ തെളിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നടത്തി.. മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ പങ്കെടുത്തു.
മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും.14 ജില്ലകള്‍ക്ക് പുറമെ യുഎഇ ടീമും ഇത്തവണയുമുണ്ട്.
ബുധനാഴ്ച മുതല്‍ 28-ാം തിയതി വരെയാണ് കായിക മത്സരങ്ങള്‍. ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നു. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.
ഒഫീഷ്യല്‍സ് ആയിരത്തോളവും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മേളയുടെ ഭാഗമാകുന്നു. മേളയുടെ ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള 117 പവന്‍ സ്വര്‍ണക്കപ്പ് നല്‍കും









