തെഹ്റാ: ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകൾ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തെഹ്റാനിൽ രോഷം ആളിക്കത്തുന്നു. സ്ത്രീകൾക്ക് കർശനമായ ഹിജാബ് നിയമങ്ങൾ നിലവിലുള്ള ഒരു രാജ്യത്ത് പാശ്ചാത്യ ശൈലിയിലുള്ള ആഢംബര വിവാഹ ചടങ്ങ് വലിയ ആരോപണങ്ങളാണ് ഉയർത്തുന്നത്. വൈറൽ ആയ വീഡിയോയിൽ, പരമോന്നത നേതാവിന്റെ 70-കാരനായ മുതിർന്ന ഉപദേഷ്ടാവ് അലി ഷംഖാനി തന്റെ മകൾ ഫാത്തിമയെ വിവാഹ ഹാളിലേക്ക് കൈപിടിച്ച് നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ വർഷം തെഹ്റാനിലെ ആഢംബര […]









