
പാകിസ്ഥാൻ സൈന്യം പക്തിക പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ആഭ്യന്തര ക്രിക്കറ്റർമാർ കൊല്ലപ്പെട്ടു. അതേസമയം, സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണത്തിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടെന്നാണ് സൂചന. ദാരുണ സംഭവത്തോടെ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വരാനിരിക്കുന്ന ത്രിരാഷ്‌ട്ര ടി20 പരമ്പരയിൽ നിന്ന് പിന്മാറുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) പ്രഖ്യാപിച്ചു.
നവംബർ 5 മുതൽ 29 വരെ ലാഹോറിലും റാവൽപിണ്ടിയിലും വെച്ച് നടക്കാനിരുന്ന ത്രിരാഷ്‌ട്ര പരമ്പരയിൽ ശ്രീലങ്കയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാനും പങ്കെടുക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നു.കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലെ ജനവാസ മേഖലകളിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.
അർദ്ധരാത്രിയോടെയാണ് സംഭവം.കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. നിരവധി വീടുകൾക്ക് കനത്ത നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.









