
ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ. മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ തുടങ്ങി പരിചയ സമ്പന്നരായ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച വൈഭവിനെ കണ്ട് അവന് 14 വയസാണെന്നത് ഞാൻ വിശ്വസിക്കില്ലെന്നാണ് ഹെയ്ഡൻ പറഞ്ഞത്.
ഇന്ത്യയുടെ മുൻ താരവും കമന്ററേറ്ററുമായ രവി ശാസ്ത്രിയാണ് മാത്യു ഹെയ്ഡൻ സംശയം പ്രകടിപ്പിച്ച സന്ദർഭത്തെ കുറിച്ച് തുറന്നുപറഞ്ഞത്.ഗുജറാത്തിനെതിരെ കഴിഞ്ഞ ഐ പി എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി കുറിച്ച സമയത്തായിരുന്നു അത്.
ബിഹാർ സ്വദേശിയായ വൈഭവിന്റെ പ്രായത്തെ ചൊല്ലി മുമ്പും വിവാദങ്ങളുണ്ടായിരുന്നു. നേരത്തെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയ സമയത്ത് ഇങ്ങനെ ഉയർന്ന ആരോപണങ്ങളോട് വൈഭവിന്റെ പിതാവും പ്രതികരിച്ചിരുന്നു. സംശയമുള്ള ആർക്ക് വേണമെങ്കിലും ശാസ്ത്രീയമായി പരിശോധിക്കാം എന്നായിരുന്നു അന്ന് പിതാവ് പറഞ്ഞത്.









