കൊച്ചി: കേരളത്തിന്റെ പ്രവാസി ജനസംഖ്യയെ ഫലപ്രദമായി ഉപയോഗിച്ചാൽ മെഡിക്കൽ വാല്യൂ ട്രാവൽ (ആരോഗ്യ ടൂറിസം) രംഗത്ത് നിന്ന് സംസ്ഥാനത്തിന് വൻ വരുമാനം നേടാനാകുമെന്ന് വിദഗ്ദ്ധർ. കേരള ആരോഗ്യ ടൂറിസം, ആഗോള ആയുർവേദ ഉച്ചകോടി- എക്സ്പോ സമാപനത്തോടനുബന്ധിച്ചാണ് വിദഗ്ദ്ധർ ഈ സാധ്യതകൾ ചൂണ്ടിക്കാട്ടിയത്. രണ്ട് ദിവസങ്ങളായി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വ്യവസായ, അക്കാദമിക്, ഗവേഷണ രംഗത്തുനിന്നായി 10,000-ത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു. മെഡിക്കൽ വാല്യൂ ട്രാവൽ (എം.വി.ടി) […]









