മെക്സിക്കോ സിറ്റി: പൊതുസ്ഥലത്തുവെച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തിൽ സ്പർശിക്കുകയും ചെയ്തു. അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് പ്രസിഡന്റിനടുത്തേക്കെത്തുകയും ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും സ്പർശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡൻറിനെ ഇയാൾ […]









