Monday, December 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

‘ഇല്ലാത്ത വിദ്യാർഥികൾ, ഊതിവീർപ്പിച്ച ബില്ലുകൾ..’ നൈപുണ്യവികസനത്തിന്റെ മറവിൽ തട്ടിയത് കോടികൾ! നടപടിയുമായി മന്ത്രാലയം

by News Desk
November 6, 2025
in TRAVEL
‘ഇല്ലാത്ത-വിദ്യാർഥികൾ,-ഊതിവീർപ്പിച്ച-ബില്ലുകൾ.’-നൈപുണ്യവികസനത്തിന്റെ-മറവിൽ-തട്ടിയത്-കോടികൾ!-നടപടിയുമായി-മന്ത്രാലയം

‘ഇല്ലാത്ത വിദ്യാർഥികൾ, ഊതിവീർപ്പിച്ച ബില്ലുകൾ..’ നൈപുണ്യവികസനത്തിന്റെ മറവിൽ തട്ടിയത് കോടികൾ! നടപടിയുമായി മന്ത്രാലയം

ന്യൂഡൽഹി: വ്യാപക ക്രമക്കേട് കണ്ടെത്തിയ​തിന് ​പിന്നാലെ ദേശീയ നൈപുണ്യ വികസന പദ്ധതിയിൽ പങ്കാളികൾക്കും പരിശീലന ​കേന്ദ്രങ്ങൾക്കുമെതിരെ നടപടിയുമായി സർക്കാർ. ഇല്ലാത്ത വിദ്യാർഥികളുടെയും, പരിശീലന ​കേന്ദ്രങ്ങളുടെയും പേരിലും വ്യാജ രേഖകൾ ചമച്ചും കോടികൾ തട്ടിയെടുത്തു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

നൈപുണ്യ, സംരഭകത്വ വികസന ​മന്ത്രാലയത്തിന് (എം.എസ്.ഡി.ഇ) കീഴിൽ നടപ്പാക്കിയ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ) പദ്ധതിയിലാണ് വൻ തട്ടിപ്പുകൾ കണ്ടെത്തിയത്. 2015ൽ തുടക്കമിട്ട പദ്ധതിയിൽ ജൂൺ 2025 വരെ 1.64 കോടി യുവാക്കൾ പരിശീലനം നേടിയതായാണ് കണക്കുകൾ. നടപ്പുസാമ്പത്തിക വർഷം മാത്രം, പദ്ധതിക്കായി 1,538 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

2022ൽ പി.​എം.കെ.വി.വൈയുടെ പുതുക്കിയ പദ്ധതി അവതരിപ്പിച്ചപ്പോൾ മുതൽ പരാതികൾ വ്യാപകമായിരുന്നു. പെരുപ്പിച്ച ചെലവുകണക്കുകൾ, പണം തട്ടാനായി ഇല്ലാത്ത വിദ്യാർഥികളുടെയും പരിശീലന കേന്ദ്രങ്ങളുടെയും പേരിൽ തട്ടിക്കൂട്ടിയ രേഖകൾ, വ്യാജ ട്രെയിനിങ് പങ്കാളികൾ എന്നിങ്ങനെ തട്ടിപ്പ് സംബന്ധിച്ച് പരാതികൾ പ്രവഹിച്ചതോടെയാണ് അധികൃതർ നടപടിയിലേക്ക് കടന്നത്.

പദ്ധതി മാനദണ്ഡങ്ങൾ ലംഘിച്ച 178 പരിശീലന പങ്കാളിക​ളെയും പരിശീലന കേന്ദ്രങ്ങളെയും ഇതിനകം കരിമ്പട്ടികയിൽ പെടുത്തിയതായി ഒക്ടോബർ 30ന് ​പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാന മിഷൻ ഡയറക്ടർമാരടക്കമുള്ളവർക്കും അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി. ഇവർ വിവിധ പദ്ധതികളിലൂടെ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം കത്തിൽ പറയുന്നു.

സർക്കാർ നൈപുണ്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രങ്ങളുമായോ പങ്കാളികളുമായോ ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയാൽ ​ഉടൻ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൽ നിന്നാണ് കൂടുതൽ പരിശീലന കേന്ദ്രങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 59 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയത്. ഡൽഹി-25, മധ്യപ്രദേശ്-24, രാജസ്ഥാൻ-20 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ചത്തിസ്ഗഡ്, മിസോറാം, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഓരോ പരിശീല പങ്കാളികളും കേന്ദ്രവും കരിമ്പട്ടികയിൽ ഉൾപ്പെട്ടു.

നിലവിൽ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണെന്നും വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നുമാണ് ദേശീയ നൈപുണ്യ വികസന കോർപറേഷന്റെ (എൻ.എസ്.ഡി.സി) പ്രതികരണം. അതേസമയം, കരിമ്പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും നൈപുണ്യ പരിശീലനം ഏതാണ്ട് മരവിച്ച നിലയിലാണ്. ഇതാദ്യമായല്ല, എൻ.സി.ഡി.സിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുന്നത്. മേയിൽ പരാതികൾ വ്യാപകമായതിന് പിന്നാലെ, സി.ഇ.ഒ വേദ് മണി തിവാരിയെയെ എൻ.എസ്.ഡി.സി പുറത്താക്കിയിരുന്നു.

തിവാരിക്കെതിരെ നടപടിക്ക് പിന്നാലെ, ‘സർക്കാരിന്റെ പണവും വസ്തുവകകളും കൈക്കലാക്കിയേക്കുമെന്ന്’ കാണിച്ച് എം.എസ്.ഡി.ഇ മന്ത്രാലയം രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസിനെ സമീപിച്ചിരുന്നു.

ShareSendTweet

Related Posts

ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
കാലാപാനി
TRAVEL

കാലാപാനി

December 7, 2025
മ​രു​ഭൂ​മി​യി​ലെ-ബാ​ബ​രി-തൂ​ണു​ക​ൾ
TRAVEL

മ​രു​ഭൂ​മി​യി​ലെ ബാ​ബ​രി തൂ​ണു​ക​ൾ

December 7, 2025
കോട്ടൂരിലെ-കുട്ടിക്കുറുമ്പന്മാർ…
TRAVEL

കോട്ടൂരിലെ കുട്ടിക്കുറുമ്പന്മാർ…

December 5, 2025
അടിച്ചുപൊളിക്കാം,-വരൂ-കുമരകത്തേക്ക്​…
TRAVEL

അടിച്ചുപൊളിക്കാം, വരൂ കുമരകത്തേക്ക്​…

December 4, 2025
Next Post
ട്രംപിനിട്ട്-മേയർ-കൊടുത്ത-പണിക്കു-പിന്നാലെ-എട്ടിന്റെ-പണി-കൊടുത്ത്-യുഎസ്-സുപ്രിം-കോടതിയും!!-ട്രംപ്-ചെയ്തത്-യുഎസ്-കോൺഗ്രസിന്റെ-അധികാരങ്ങൾ-കവർന്നെടുക്കൽ,-അങ്ങനെയായാൽ-കോൺഗ്രസിന്-ഇനി-എന്താണ്-പ്രസക്തി?-ഭരണകൂടം-ഉന്നയിച്ച-വാദങ്ങൾ-അംഗീകരിക്കാവുന്നതാണോ-എന്നതിൽ-സംശയം-കോടതി,-തീരുവയിൽ-ട്രംപിന്-തിരിച്ചടി?

ട്രംപിനിട്ട് മേയർ കൊടുത്ത പണിക്കു പിന്നാലെ എട്ടിന്റെ പണി കൊടുത്ത് യുഎസ് സുപ്രിം കോടതിയും!! ട്രംപ് ചെയ്തത് യുഎസ് കോൺഗ്രസിന്റെ അധികാരങ്ങൾ കവർന്നെടുക്കൽ, അങ്ങനെയായാൽ കോൺഗ്രസിന് ഇനി എന്താണ് പ്രസക്തി? ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയം- കോടതി, തീരുവയിൽ ട്രംപിന് തിരിച്ചടി?

ഹമാസ്-അംഗങ്ങളെ-സുരക്ഷിതമായി-കടന്നുപോകാൻ-അനുവദിക്കില്ല-നെതന്യാഹു!!-ഗാസയിലെ-ഇസ്രയേലിൻറെ-നയം-വ്യക്തമാണ്,-ഗാസയെ-നിരായുധീകരിക്കും.-ഹമാസ്-അംഗങ്ങളെ-ഇല്ലാതാക്കും,-ഹമാസിൻറെ-ടണലുകൾ-തകർക്കും-മുന്നറിയിപ്പുമായി-ഇസ്രയേൽ-പ്രതിരോധ-മന്ത്രി

ഹമാസ് അംഗങ്ങളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ല- നെതന്യാഹു!! ഗാസയിലെ ഇസ്രയേലിൻറെ നയം വ്യക്തമാണ്, ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കും, ഹമാസിൻറെ ടണലുകൾ തകർക്കും- മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കുവൈത്തിലെ-നിരോധനം;-ആശങ്ക-വേണ്ട!-‘ലബൂബു’-കളിപ്പാട്ടങ്ങൾ-വ്യാജമാണെന്ന്-പോപ്-മാർട്ട്

കുവൈത്തിലെ നിരോധനം; ആശങ്ക വേണ്ട! ‘ലബൂബു’ കളിപ്പാട്ടങ്ങൾ വ്യാജമാണെന്ന് പോപ് മാർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യാത്രക്കാരെ വലച്ച ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടി; മറ്റ് എയർലൈനുകൾക്ക് മുന്നറിയിപ്പാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
  • ജപ്പാനിൽ അതിശക്തമായ ഭൂചലനം! 7.2 തീവ്രത; 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യത
  • ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ
  • “സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ല, അതിജീവിതയുടെ അമ്മ, കൂട്ടുകാരി മൊഴികളിൽ പറയുന്നത് ശത്രുക്കളില്ലായെന്ന്!! പി.ടി. തോമസിന് ഒന്നും അറിയില്ല, ഗൂഢാലോചന നടത്തിയത് ദിലീപിനെതിരെ, ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രം, ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ”, ബി സന്ധ്യയെ ഉന്നമിട്ട് അഡ്വ. ബി. രാമൻ പിള്ള
  • “പി.ടിയുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല… തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്… ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം”

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.