
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ, ഒരു പവൻ (8 ഗ്രാം) സ്വർണത്തിൻ്റെ വില 89,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത് 11,175 രൂപയാണ്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 89,080 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 11,135 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നത് ഒക്ടോബർ 21-നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 97,360 രൂപയായിരുന്നു വില. അതിനുശേഷം വില കൂടിയും കുറഞ്ഞും ഇരിക്കുകയായിരുന്നു. വില എത്ര കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ഇപ്പോഴും ആളുകൾ സ്വർണത്തെ കാണുന്നത്.
The post വീണ്ടും മുകളിലേക്ക്; സ്വർണവിലയിൽ നേരിയ വർധനവ്! appeared first on Express Kerala.









