തിരുവനന്തപുരം ജില്ലയിലെ മയിനക്കര സ്വദേശിനി ബഹ്‌റൈനില്‍ നിര്യാതയായി. മകളുടെ കുടുബത്തിലേക്ക് സന്ദര്‍ശനാര്‍ത്ഥം എത്തിയ വിക്ലോറിയല്‍ പുഷ്പഭായിയാണ് മരണപ്പെട്ടത്. സല്‍മാനിയ ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ ചികില്‍സയിലായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നിയമപരമായ കാര്യങ്ങള്‍ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെയും സി എസ് ഐ ബഹ്റൈൻ കേരള ഇടവക വികാരി റവ അനൂപ് സാം അച്ഛൻറെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.








