
കുവൈത്ത്: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ അധികൃതർ നടത്തിയ പരിശോധനയിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടർന്ന് 146 വാണിജ്യ സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. ജനറൽ ഫയർ ഡിപ്പാർട്ട്‌മെൻ്റ് ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഈ കർശന ക്യാമ്പയിൻ നടത്തിയത്. ജനറൽ ഫയർ ഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഖഹ്താനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.
Also Read: ദുബായ് ടാക്‌സി ആപ്പ് ബുക്കിങ്ങിന് ഇനി അധിക നിരക്ക്; ആർടിഎയുടെ ‘ഡൈനാമിക് പ്രൈസിങ്’, അറിയേണ്ടതെല്ലാം
ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള ദേശീയ ഉത്തരവാദിത്തത്തോടും സാമൂഹിക സുരക്ഷയും സമാധാനവും വർദ്ധിപ്പിക്കുന്നതിനോടുമുള്ള പ്രതികരണമായാണ് പരിശോധനാ കാമ്പയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ഫയർ ഫോഴ്‌സ് ശ്രമിക്കുന്നതെന്ന് ബ്രിഗേഡിയർ അൽ-ഖഹ്താനി പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
The post സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 146 സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി appeared first on Express Kerala.









