അട്ടപ്പാടി: കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. 8 വർഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം. വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. കുട്ടികൾ സാധാരണയായി ഈ വീട്ടിൽ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് – ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച […]









