മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 143-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ മാർക്കറ്റ് സനദ് ശാഖയുടെ ഉദ്ഘാടനം നാളെ (നവംബർ 9 ന് ഞായറാഴ്ച്ച) സനദിൽ വെച്ച് നടക്കും. ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10 മണിക്കും, തുടർന്ന് 11:30 മണിയോടെ ഉപഭോക്താക്കൾക്കായി ശാഖ തുറന്നു കൊടുക്കും. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട, നെസ്റ്റോ ഗ്രൂപ്പിൻ്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ശാഖയിലെ യാഥാർഥ്യമാവുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ പ്രത്യേക ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെ സനദിൽ ആരംഭിക്കുന്ന നെസ്റ്റോ മാർക്കറ്റിൻ്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷമാക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെൻ്റ് അറിയിച്ചു.









