ബെംഗളൂരു∙ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. ഡ്രൈവർ തന്റെ ശരീരത്തിൽ സ്പർശിക്കുന്നതിന്റെ വിഡിയോ യുവതി പകർത്തുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വിഡിയോ പരിശോധിച്ച ബെംഗളൂരു വിൽസൺ ഗാർഡൻ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ചർച്ച് സ്ട്രീറ്റിൽ നിന്ന് തന്റെ പിജിയിലേക്ക് മടങ്ങവയെയാണ് റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ശരീരത്തിൽ സ്പർശിച്ചത്. കാലിൽ സ്പർശിച്ചതോടെ യുവതി ഇത് മൊബൈലിൽ ചിത്രീകരിച്ചു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും ഇത് ചെയ്യരുതെന്നും […]









