തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് തുടക്കംമുതൽ പാളിച്ചകളാണ്. ഇതിനു വഴിതുറക്കുന്നതോ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ. ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തരാകുന്നതിന് മുൻപ് കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യ, പിന്നാലെ ഇതാ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയും ജീവനൊടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവർത്തകനായിരുന്നു ആനന്ദ്. ഇദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിൽ പ്രാദേശിക […]









