ആലുവ: നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞ യുവാവിനെ പിടികൂടാനുള്ള പോലീസുകാരന്റെ ശ്രമം വിഫലമായി. ബൈക്കിനെ പിന്തുടർന്ന് പിന്നിൽ പിടിത്തമിട്ട ട്രാഫിക് പോലീസുകാരനെ വലിച്ചിഴച്ചാണ് ബൈക്കുമായി യുവാവ് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ആലുവ പമ്പ് കവലയിൽ വൺവേ തിരിയുന്ന ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ കെ.പി. സെബാസ്റ്റ്യ (48) നെയാണ് ഹെൽമെറ്റ് ധരിച്ചെത്തിയ 20 വയസ്സ് തോന്നിക്കുന്ന യുവാവ് വലിച്ചിഴച്ചത്. പോലീസുകാരന്റെ യൂണിഫോം കീറുകയും ചെയ്തു.മുൻവശത്ത് നമ്പർ പ്ലേറ്റ് […]









