കണ്ണൂർ: ഒരു പത്തുവയസുകാരിയെ എന്തൊക്കെ വിധത്തിൽ മാനസീകമായും ശാരീരികമായും തളർത്താവോ അതെല്ലാം പാലത്തായി കേസിൽ പോലീസും രാഷ്ട്രീയ പാർട്ടിക്കാരും ചെയ്തു. നിഷ്കളങ്കതയുടെ മുഖംമൂടിയിൽ പ്രതിയൊളിച്ചപ്പോൾ നിയമം സംരക്ഷിക്കേണ്ടവർ തന്നെ പൊതുമധ്യത്തിൽ ആ കുരുന്നിനെ അപമാനിച്ചു. തുടക്കം മുതൽ ക്രൈംബ്രാഞ്ചും പോലീസും അവഗണിച്ച പാലത്തായി കേസിൽ ഒടുവിൽ നാട് മുഴുവൻ ചർച്ചചെയ്യുന്ന തരത്തിലുള്ള വിധിവന്നത്. കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം […]









