
ഗുജറാത്ത്: സാരിയുടെ പേരിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സാജൻ ബാരയ്യ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയാണ്.
പോലീസ് നൽകുന്ന വിവരം അനുസരിച്ച്, കഴിഞ്ഞ ഒന്നര വർഷമായി സാജനും സോണിയും ലിവ് ഇൻ പങ്കാളികളായിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുകയും ശനിയാഴ്ച വിവാഹം നടക്കാനിരിക്കുകയുമായിരുന്നു.
Also Read: നവവധുവിന് ഭർത്താവിൻ്റെ ക്രൂരമർദ്ദനം! ഭക്ഷണം വൈകിയതിന് തല ചുമരിൽ ഇടിപ്പിച്ചു; ജിം പരിശീലകൻ അറസ്റ്റിൽ
എന്നാൽ, വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ്, വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ സാജൻ, കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സോണിയുടെ തലയ്ക്കടിക്കുകയായിരുന്നു. അതിനുശേഷം യുവതിയുടെ തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ആഘാതത്തിൽ സോണി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
കൊലപാതകത്തിന് ശേഷം സാജൻ വീടും അടിച്ചു തകർത്താണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച അയൽക്കാരുമായി സാജൻ തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതായും പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
The post കല്യാണ വീട്ടിൽ ചോരപ്പുഴ! സാരിയെ ചൊല്ലി തർക്കം; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വധുവിനെ കൊലപ്പെടുത്തി വരൻ appeared first on Express Kerala.









